ഉയർന്ന മൂല്യബോധത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും നാളെയുടെ വാഗ്ദാനങ്ങളായി പറന്നുയരേണ്ട യുവജനത, യുവത്വത്തെ നശിപ്പിക്കുന്ന ലഹരിയുടേയും, മാതാപിതാക്കളുടെ വാത്സല്യവും ശ്രദ്ധയും കിട്ടാതെയും, യഥാർത്ഥ സ്നേഹം തിരിച്ചറിയാതെയും, സോഷ്യൽ മീഡിയയുടെ ചതി വലകളിൽ കുടുങ്ങുന്ന യുവാക്കളെ കര കയറ്റുവാൻ ലഹരിയുടെ ലോകത്തു നിന്ന് വിമുക്തനായ ഒരു യുവാവ് തന്റെ യുവസുഹൃത്തുക്കളും സാമുഹ്യ പ്രവർത്തകരും ചേർന്ന് യുവതലമുറയ്ക്ക് മാതൃക കാണിച്ചു കൊടുക്കുന്ന കഥയാണ് “ഉയരെ പറക്കേണ്ടവർ".
അഗാപ്പെ ജിമ്മിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എബിനാണ് നിർവഹിച്ചത്. ചാൾസ് റ്റി തോമസ് കഥയും നിർമ്മാണവും ചെയ്ത ചിത്രത്തിൽ, സണ്ണി നമ്പ്യാപറമ്പിൽ, ബിനിൽ ,ഐബി, പപ്പൻ കല്ലൂർക്കാട്, അലിയാർ, ജ്യോത്സന, അക്സാ, രഘു തുടങ്ങിയവരാണ് അഭിനേതാക്കൾ.
 
 
ഞങ്ങളുടെ ടെലിഫിലിം സംപ്രേക്ഷണം ചെയ്ത ചാനലുകൾ