Our Motto

പ്രമാണസൂക്തം


ശാരീരികമായ പരിശീലനം ( അഭ്യസനം ) കൊണ്ട് അല്പം പ്രയോജനമുണ്ട് , എന്നാൽ ആത്മീയത ( ദൈവഭക്തി ) എല്ലാവിധത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാൽ അത് ഈ ജീവിതത്തെയും വരുവാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്‌ദാനങ്ങൾ ഉള്ളതാണ്. ഈ വചനം വിശ്വസയോഗ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമാണ്

[ ബൈബിൾ , സ്വതന്ത്ര വിവർത്തനം ]

Our Mission

ദൗത്യം


യുവജനതയുടെ സമഗ്ര പുരോഗതിക്കും ഉന്നമനത്തിനുമായി
ലഹരികളുടെയും തെറ്റായ മാധ്യമ ഉപയോഗത്തിന്റെയും മോശമായ കൂട്ടുകെട്ടുകളിൽ നിന്നും യുവതലമുറയെ മോചിച്ചും മറ്റുള്ളവരെ അതിൽനിന്ന് വിടുവിച്ച്‌ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടാക്കിത്തീർക്കുവാൻ അഗാപ്പെ ജിം നിലകൊള്ളുന്നു.
യുവജനതയുടെ കഴിവുകൾ കണ്ടെത്തി അവരെ കലാ- സാംസ്കാരിക മുല്യങ്ങൾ വളർത്തിയെടുക്കുക.

ഉദ്ദേശ്യലക്ഷ്യങ്ങൾ

  • ഈ മിനിസ്ട്രയുടെ എല്ലാത്തരം കഴിവുകൾക്കനുസരിച്ചായിരിക്കും സഹായങ്ങൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും.
  • യുവജനങ്ങളുടെ സമഗ്രമായ ഉന്നമനത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കുക, സ്‌ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും സമഗ്രമായ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുക.
  • എല്ലാത്തരം സാധുക്കളെയും, മാരക രോഗങ്ങളാൽ വലയുന്നവരെയും സഹായിക്കുക, സാധുക്കൾക്ക് നിയമസഹായവും, അനാഥർക്ക് സഹായവും ചെയുക.
  • പ്രവർത്തനപരുധിയിലുള്ള കർഷകരുടെയും കർഷക തൊഴിലാളികളുടെയും യുവകർഷകരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിക്കുക.
  • ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷി ചെയുകയും അതുവഴി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും, കർഷക തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വരുമാനം മിനിസ്ട്രിക്കു മുതൽ കൂട്ടുകയും ചെയ്യക.
  • സാംസ്‌കാരിക, സേവന, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുക.
  • ആത്മീയവും, ഭൗതികവുമായ ഉന്നതിക്ക് പ്രയത്‌നിക്കുക, സ്വയം തൊഴിൽ പദ്ധതി പ്രകാരം തൊഴിൽ പരിശീലനം നൽകുക.